ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

Published : Feb 07, 2026, 11:04 AM IST
malayali expat died in saudi

Synopsis

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു ജിദ്ദയിലെ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുന്പാണ് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദ്: മലയാളി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. മലപ്പുറം എടരിക്കോട് അരീക്കൽ സ്വദേശി രണ്ടോടൻ അബ്ദുൽ റഷീദ് (35) ആണ് മരിച്ചത്. ജിദ്ദ കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ജിദ്ദയിലെ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയ ജീവനക്കാരനായിരുന്ന റഷീദിനെ ഒരാഴ്ച മുന്പാണ് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി, യൂസഫലിക്ക് അഭിമാന നിമിഷം! വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം
റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും