റിയാദില്‍ മലയാളിക്ക് നേരെ കത്തികാട്ടി ആക്രമണം

Published : Feb 19, 2019, 11:42 AM IST
റിയാദില്‍ മലയാളിക്ക് നേരെ കത്തികാട്ടി ആക്രമണം

Synopsis

റിയാദ് ബത്ഹയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇവിടെയുള്ള കടകളില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി സംഘം കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. 

റിയാദ്: സൗദിയില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ മലയാളിക്ക് നേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. സിസ്ട്രിബ്യൂഷന്‍ കമ്പനി ജീവനക്കാരനായ പാലക്കാട് സ്വദേശിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

റിയാദ് ബത്ഹയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇവിടെയുള്ള കടകളില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി സംഘം കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറിയ ശേഷം കൈയില്‍ പണമില്ലെന്നും മുറിയിലാണെന്നും പറഞ്ഞു. അക്രമി സംഘം വാഹനത്തില്‍ പരിശോധനയും നടത്തി. ഇഖാമ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കേണപേക്ഷിച്ചപ്പോള്‍ തിരികെ നല്‍കി. അക്രമിസംഘം പോയപ്പോള്‍ അടുത്തുള്ള കടയില്‍ അഭയം തേടുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ