സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

Web Desk   | Asianet News
Published : Dec 11, 2019, 10:43 PM IST
സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

Synopsis

കാർ പാർക്ക് ചെയ്ത ശേഷം കൃഷ്ണകുമാർ റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

റിയാദ്: സൗദി അറേബ്യയിലെ അബ്ഖൈഖില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. ദമ്മാമിൽ നിന്ന് 200 കിലോമീറ്ററകലെ അബ്ഖൈഖിലുണ്ടായ അപകടത്തിൽ നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49) ആണ് മരിച്ചത്. 13  വര്‍ഷത്തോളമായി അബ്ഖൈഖിലെ എം എസ് കെ കമ്പനിയില്‍ എൻജിനീയറായിരുന്നു കൃഷ്ണകുമാര്‍.

ചൊവ്വാഴ്ച വൈകീട്ട് അബ്‌ഖൈഖ് ഐൻദാർ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കാർ പാർക്ക് ചെയ്ത ശേഷം കൃഷ്ണകുമാർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം അബ്‌ഖൈഖ് ആശുപത്രിയിലും തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു.

നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് ഏരിയ മുൻ എക്സിക്യുട്ടീവ്‌ അംഗവും കുടുംബവേദി മുൻ സെക്രട്ടറിയുമായിരുന്നു. അബ്‌ഖൈഖിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സജിതയും മക്കൾ നന്ദന, ധ്രുവ്, ദേവ് എന്നിവരും ഇപ്പോൾ നാട്ടിലാണ്. ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവോദയ സാമൂഹികക്ഷേമ വിഭാഗം അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി
ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ