
റിയാദ്‍: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാം അഖ്റബിയയില്‍ അല്‍റഹ്മാനി ഇലക്ട്രിക്കല്‍സിൽ ജീവനക്കാരനായ അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58) വ്യാഴാഴ്ച പുലർച്ച മരിച്ചത്. നെഞ്ചുവേദനയെ അഖ്റബിയ കി-ങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. പരേതയായ ജോളിയാണ് ഭാര്യ. മക്കൾ: ജിജോ (സൗദി), ജിന്‍സി (എംടെക് വിദ്യാർഥി).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam