മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി തൂങ്ങിമരിച്ച നിലയില്‍

Published : Feb 12, 2019, 03:03 PM IST
മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി തൂങ്ങിമരിച്ച നിലയില്‍

Synopsis

ഖമീസ് മുശൈത്തില്‍ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്തിരുന്ന അഷ്റഫ് മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാന്‍ തയ്യാറാടെക്കുകയായിരുന്നു. 

റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്റഫിനെ (52)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഖമീസ് മുശൈത്തില്‍ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്തിരുന്ന അഷ്റഫ് മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാന്‍ തയ്യാറാടെക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ കമ്പനി വെയര്‍ഹൗസില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി യുഎഇയിലേക്ക്, ഊര്‍ജ സഹകരണം അടക്കം നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
എം എ യൂസഫലിക്ക് വീണ്ടും നേട്ടം; ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ യുഎഇയിലെ അതിസമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ