
ദമാം: പ്രവാസി മലയാളികളുടെ കാരുണ്യത്തിൽ ശ്രീലങ്കൻ യുവതിക്കും കുട്ടികൾക്കും വീട് നിര്‍മ്മിച്ച് നല്‍കി. പത്തനംതിട്ട വാഴമുട്ടം സ്വദേശി അജി ഫിലിപ്പിന്റെ ഭാര്യയും ശ്രീലങ്കക്കാരിയുമായ ദുൽപ്പയ്ക്കും മക്കൾക്കുമാണ് ദമ്മാമിലെ പത്തനംതിട്ട ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ 'പനോരമ' പത്തനംതിട്ട ജില്ലയിൽ പൂക്കോട് വീടുവെച്ചു നൽകിയത്.
ദുബായിൽ ജോലിചെയ്യുമ്പോഴായിരുന്നു അജിയും ദുൽപയും വിവാഹിതരായത്. എന്നാൽ ജോലി നഷ്ടപ്പെട്ട് കുടുംബമായി കേരളത്തിൽ എത്തിയ അജി 2010 ൽ ഒരു അപകടത്തിൽ മരിച്ചതോടെയാണ് ദുൽപ്പായുടെയും മക്കളുടെയും ജീവിതം ദുരിതപൂർണമാകുന്നത്. ഭർത്താവിന്റെ മരണത്തോടെ അജിയുടെ കുടുംബവും ഇവരെ കൈയൊഴിഞ്ഞതോടെ കുട്ടികളെ കോട്ടയത്ത് അനാഥാലയത്തിലാക്കുകയായിരുന്നു.
മൂത്ത മകൻ ഒൻപതാം ക്ലാസ്സിലും രണ്ടാമത്തെ മകൻ ആറാം ക്ലാസ്സിലുമാണ് ഇപ്പോൾ പഠിക്കുന്നുത്. പനോരമയുടെ ഇടപെടലിൽ പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ഗിരിജ ഉൾപ്പെടെയുള്ളവർ ഇവരുടെ വിഷയത്തിൽ ഇടപെട്ട് നീതി ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവിൽ പനോരമ ഇവർക്ക് വീടുവെച്ചു നല്കാൻ തയ്യാറായി. കഴിഞ്ഞ ദിവസം ദമ്മാമിൽ നടന്ന പനോരമയുടെ വാർഷികാഘോഷ ചടങ്ങിൽവെച്ച് വീടിന്റെ താക്കോൽധാന കർമ്മം നിവ്വഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam