
റിയാദ്: സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. അറാർ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തിലാണ് തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) മരിച്ചത്.
ഒഖീലയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്നു വർഷമായി സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ആരോഗ്യമന്ത്രാലയവുമായുള്ള കരാർ രണ്ടു മാസത്തിനുള്ളിൽ അവസാനിക്കുമെന്നതിനാൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് ദുർവിധി അപകടമായി വന്നത്.
കോയിക്കൽ മാത്യു - തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭർത്താവ്: മാത്യു. മക്കളില്ല. ഒഖില ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറാർ പ്രവാസി സംഘം പ്രവർത്തനം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam