കുവൈത്ത് ഇന്റർനാഷനൽ മോട്ടോക്രോസില്‍ കാണികളുടെ മനം കവർന്ന് മലയാളി

By Web TeamFirst Published Mar 21, 2019, 4:12 PM IST
Highlights

അഹ്മദി കിങ് ഫഹദ് റോഡിലെ കുവൈത്ത് മോട്ടോർ ടൗണിലാണ് മത്സരം നടന്നത്.  ആദ്യ മോട്ടോക്രോസിൽ പങ്കെടുത്ത ഏക മലയാളി  റൈഡറാണ് സി ഡി ജിനൻ. അഞ്ചുതവണ ദേശീയ ചാമ്പ്യനായിട്ടുള്ള ജിനൻ, കോട്ടയത്തുനടന്ന റബർ സിറ്റി ചലഞ്ച് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.  

കുവൈത്ത് സിറ്റി: ഒന്നാമത് കുവൈത്ത് ഇന്റർനാഷനൽ മോട്ടോക്രോസ് മത്സരത്തിൽ ശ്രദ്ധയമായ പ്രകടനവുമായി മലയാളി. കവാസാകിക്ക് വേണ്ടി ട്രാക്കിലിറങ്ങിയ ജിനൻ ആണ് റൈഡിൽ മികച്ച പ്രകടനം നടത്തി കാണികളുടെ മനം കവർന്നത്.

അഹ്മദി കിങ് ഫഹദ് റോഡിലെ കുവൈത്ത് മോട്ടോർ ടൗണിലാണ് മത്സരം നടന്നത്.  ആദ്യ മോട്ടോക്രോസിൽ പങ്കെടുത്ത ഏക മലയാളി  റൈഡറാണ് സി ഡി ജിനൻ. അഞ്ചുതവണ ദേശീയ ചാമ്പ്യനായിട്ടുള്ള ജിനൻ, കോട്ടയത്തുനടന്ന റബർ സിറ്റി ചലഞ്ച് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.  ദുബൈയിൽ നടന്ന ഉമ്മുൽ ഖൈർ ചാമ്പ്യൻഷിപ്പിൽ വിജയി, ഫുജൈറ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം, ഡി.എൻ.എക്സ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങൾ കൊയ്താണ്  ഇത്തവണ കുവൈത്തിൽ എത്തിയിരിക്കുന്നത്. മികച്ച ട്രാക്കാണ് കുവൈത്ത് മോട്ടോർ സിറ്റിയിലുള്ളതെന്ന് ജിനൻ പറഞ്ഞു.  ഇത്തവണ ട്രാക്കിൽ മത്സരസമയത്ത് ചെറിയ അപകടം നടന്നത് ആദ്യ ലാപ്പിൽ പ്രകടനത്തെ ചെറിയ തോതിൽ ബാധിച്ചു.  കുവൈത്ത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ നേരത്തെ നാലാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ജിനന്‍.

click me!