
റിയാദ്: ബഹ്റൈനിൽ നടന്ന ‘അയൺമാൻ’ സാഹസിക കായിക മത്സരത്തിൽ സൗദിയിൽ നിന്നുള്ള പ്രവാസി മലയാളിക്കും നേട്ടം. അയൺമാൻ ട്രയത്ത്ലോൺ 70.3 സീരീസിൽ മനാമയിൽ കഴിഞ്ഞ ദിവസം സമാപിച്ച മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് കോഴിക്കോട് സ്വദേശി ഡാനിഷ് അഹമ്മദ് തിളക്കമാർന്ന സ്ഥാനത്തെത്തിയത്.
മൂന്നിനങ്ങളിലായിരുന്നു മത്സരം. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നീ മത്സരങ്ങളിൽ 25 - 30 വയസ് പുരുഷ വിഭാഗത്തിൽ 74ാം സ്ഥാനം ലഭിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലേറെ ആളുകൾ പെങ്കടുത്ത ടൂർണമെൻറിലാണ് വ്യക്തിഗതമായി 74ാം സ്ഥാനവും ജനറൽ വിഭാഗത്തിൽ 981ാം സ്ഥാനവും ലഭിച്ചത്.
അടുത്ത വർഷം ദുബൈയിൽ നടക്കുന്ന അയൺമാൻ കംപ്ലീറ്റ് മത്സരത്തിനുള്ള തയാറെടുപ്പാണ് ഇനി. 2021ൽ ന്യൂസിലാൻഡിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനും ലക്ഷ്യമിടുന്നു. റിയാദിലെ അൽഫൈസലിയ ഗ്രൂപ്പിൽ ഫിനാൻസ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു.
ഏഴാം ക്ലാസ് മുതൽ കേരളത്തിൽ പഠനം തുടർന്ന അദ്ദേഹം സാഹസിക- കായികരംഗത്തോട് ഇഷ്ടം കൂടിയൂനിവേഴ്‌സിറ്റി തലങ്ങളിൽ നടന്ന മത്സരങ്ങളിൽ പലതവണ പങ്കെടുത്തു. കോയമ്പത്തൂരിലെ ജെ ആർ ഡി കോളജിൽ നിന്ന് ബികോമും എറണാകുളം രാജഗിരിയിൽ നിന്നും എം.ബി.എമ്മും കരസ്ഥമാക്കിയ ശേഷം വീണ്ടും റിയാദിലേക്ക് വരുകയായിരുന്നു. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി വീട്ടിൽ ബഷീറിന്‍റെയും സൈനബയുടെയും മകനാണ്. ഭാര്യയും ഏക മകളും റിയാദിൽ ഒപ്പമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ