
റിയാദ്: മലയാളി കുടുംബിനി സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിനി കുഞ്ഞിപ്പുരയിൽ ലൈല ഹസ്സൻ (52) ആണ് ജിദ്ദയിൽ വച്ച് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാത്രി മഹ്‌ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ്പസമയത്തിനകം മരിക്കുകയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബറിസ്ഥാനിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ജിദ്ദയിലെ തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ അംഗം കുഞ്ഞിപ്പുരയിൽ ഹസ്സൻ ആണ് ഭർത്താവ്. മക്കൾ: അബ്ദുറഹ്മാൻ ഹസ്സൻ, അബ്ദുൽ ഹമീദ് ഹസ്സൻ, മറിയം ഹസ്സൻ, മർവ ഹസ്സൻ. പിതാവ്: വില്ലന്റവിടത്തെ അഹമദ്. സഹോദരങ്ങൾ: അഷ്റഫ് (ഒമാൻ), കൗലത്ത്, സജ്ന, റീന റഷീദ്.
സൗദി ,മലേഷ്യാ എയര്‍ലൈനുകൾ സര്‍വ്വീസ് വെട്ടിക്കുറച്ചു; കാരണം കൊവിഡ് 19 ?
ഉംറ വിസ ഫീസ് തിരികെ നൽകും; പണം തിരികെ ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
കോവിഡ് 19: ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-ട്രാക്ക് സംവിധാനവുമായി ഹജ്ജ്-ഉംറ മന്ത്രാലയം
യുഎഇയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് പുള്ളിപ്പുലികളെ പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam