അറബ് റാപ്പര്‍ ഫ്രീക്കിന്റെ മ്യൂസിക് വീഡിയോയില്‍ പ്രധാന വേഷത്തില്‍ മലയാളി ബാലന്‍

Published : Mar 22, 2021, 11:38 PM IST
അറബ് റാപ്പര്‍ ഫ്രീക്കിന്റെ മ്യൂസിക് വീഡിയോയില്‍ പ്രധാന വേഷത്തില്‍ മലയാളി ബാലന്‍

Synopsis

പൃഥ്വിരാജ് നായകനായ ആട് ജീവിതത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അറബ് താരം റിക്ക് എബിയാണ് ഐസിന്റെ പിതാവായി ഈ വീഡിയോയിൽ അഭിനയിക്കുന്നത്. 

ദുബൈ: അറബ് ലോകത്ത് നിരവധി ആരാധകരുള്ള റാപ്പര്‍ ഫ്രീക്കിന്റെ നിരവധി സംഗീത വീഡിയോകൾ മിഡിൽ ഈസ്റ്റിൽ ഏറെ പ്രശസ്തമാണ്. കഴിഞ്ഞ ദിവസം ഫ്രീക്ക് പുറത്തിറക്കിയ 'കാഫി' എന്ന മ്യൂസിക് വീഡിയോയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് മലയാളിയും, അന്താരാഷ്ട്ര പരസ്യ മോഡലും സിനിമാ താരവുമായ ഐസിൻ ഹാഷാണ്.

ലോകമെമ്പാടുമുള്ള ചില കുടുംബങ്ങളിൽ ഓരോ ദിവസവും സംഭവിക്കുന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വീഡിയോ നിർമ്മിച്ചത്. സ്വന്തം വീടുകളിൽ നേരിടുന്ന പീഡനങ്ങളും,  മാനസികാരോഗ്യ പ്രശ്നങ്ങളും കുട്ടികൾ സാധാരണയായി ഈ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും, അതിനെത്തുടർന്ന് കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് കാഫിയിൽ ചിത്രീകരിച്ചിട്ടുള്ളത്.  'മതി' എന്നതിന്റെ അറബി വാക്കാണ് കാഫി. 

പൃഥ്വിരാജ് നായകനായ ആട് ജീവിതത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അറബ് താരം റിക്ക് എബിയാണ് ഐസിന്റെ പിതാവായി ഈ വീഡിയോയിൽ അഭിനയിക്കുന്നത്. സുഡാൻ സ്വദേശിയായ ഒമർ തർത്തൂബ് ആണ് കാഫിയുടെ സംവിധായകൻ. യൂട്യൂബിൽ റിലീസ് ചെ‍യ്ത വീഡിയോക്ക് മിഡിൽ ഈസ്റ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ഏപ്രിൽ ആദ്യവാരം ഐസിൻ ഹാഷ് ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ആദ്യ മലയാള സിനിമയായ നിഴലും തിയേറ്ററുകളിൽ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും നയൻതാരയയുമാണ് നായികാ നായകന്മാർ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ്എന്നിവര്‍ നിര്‍മാതാക്കളാകുന്ന നിഴലിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ