സന്ദർശന വിസയിലെത്തിയ മലയാളി അബുദാബി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Jun 22, 2026, 04:11 PM IST
abu dhabi obit

Synopsis

സന്ദർശന വിസയിലെത്തിയ മലയാളി അബുദാബി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. സന്ദർശന വിസയിൽ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു.

അബുദാബി: സ്വകാര്യ സന്ദർശനത്തിന് യുഎഇയിലെത്തിയ മലയാളി കുഴ‌ഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബുദാബി ഇന്റർനാഷനൽ എയർപോർട്ടിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.

സന്ദർശന വിസയിൽ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതകവും ലൈംഗികാതിക്രമവും ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തിൽ തൂക്കിലേറ്റി
കണ്ടെയ്നറുകൾക്ക് അടിയിൽ ഭൂഗർഭ അറ, സൂക്ഷിച്ചത് 7500 കോടിയുടെ മയക്കുമരുന്ന്, ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി ഓസ്ട്രേലിയ