മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് സന്ദർശിക്കുന്നു, ഗംഭീര സ്വീകരണമൊരുക്കാൻ മലയാളി സമൂഹം, തയ്യാറെടുപ്പ് യോഗം ഒക്ടോബർ 11ന്

Published : Oct 09, 2025, 05:52 PM IST
Pinarayi Vijayan

Synopsis

മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങളും മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററും ചേർന്ന് കുവൈത്ത് മലയാളി സമൂഹത്തിന്റെ യോഗം വിളിച്ചു ചേർക്കുന്നു.  

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങളും മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററും ചേർന്ന് കുവൈത്ത് മലയാളി സമൂഹത്തിന്റെ യോഗം വിളിച്ചു ചേർക്കുന്നു. മുഖ്യമന്ത്രി നവംബർ 7-നാണ് കുവൈത്ത് സന്ദർശിക്കുന്നത്. 1998-ന് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.

കുവൈത്ത് മലയാളി സമൂഹത്തെ നേരിൽ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനം വിജയകരമാക്കുന്നതിനും കുവൈത്തിലെ മലയാളികൾ അദ്ദേഹത്തിന് ഉചിതമായ സ്വീകരണം ഒരുക്കുന്നതിനുമായി ഒക്ടോബർ 11 ശനിയാഴ്ച വൈകുന്നേരം 6.30-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ യോഗം ചേരും. യോഗത്തിൽ കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു
കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിടിവീണു; 16,000 കേസുകൾ, അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു