
ദുബായ്: ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് എമിറ്റേറ്റ്സ് റോഡില്‍ നടന്ന അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്‍മായില്‍ (46) ആണ് മരിച്ചത്.
26 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഇസ്‍മയില്‍ ഫുജൈറയിലെ തന്റെ സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ഇസ്‍മയില്‍ സഞ്ചരിച്ചിരുന്ന പിക്അപിലേക്ക് ബസ് ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരു ജീവനക്കാരനും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുടുംബത്തോടൊപ്പമായിരുന്നു ഇസ്‍മയില്‍ യുഎഇയില്‍ താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam