ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് ദുബായില്‍ മലയാളി മരിച്ചു

Published : May 03, 2019, 11:13 AM ISTUpdated : May 03, 2019, 11:36 AM IST
ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് ദുബായില്‍ മലയാളി മരിച്ചു

Synopsis

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും തീരസുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ദുബായ്: ദുബായ് ജദ്ദാഫ് ക്രീക്കില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് മലയാളി മരിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ പിആര്‍ഒ ആയി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചല്‍ പുത്തയം എസ്എസ് ഹൗസില്‍ സഹദ് അബ്‍ദുല്‍ സലാമാണ് മരിച്ചത്. ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും തീരസുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഫോറന്‍സിക് ലബോറട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 13 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന സഹദ്, പുത്തയം സ്വദേശി സലാം, നബീസ ദമ്പതികളുടെ മകനാണ്. പുനലൂര്‍ വെഞ്ചേമ്പ് ചേറ്റുകുഴി സ്വദേശിനിയായ ഷെര്‍മിയാണ് ഭാര്യ.മുഹമ്മദ് ഷഹ്‍സാദ്, മുഹമ്മദ് ഷിഷാന്‍ എന്നിവര്‍ മക്കളാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി