കടുത്ത പനിക്കൊപ്പം ഹൃദയാഘാതം; ജിദ്ദയില്‍ മലയാളി മരിച്ചു

By Web TeamFirst Published Apr 29, 2020, 12:28 AM IST
Highlights

ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പനി മൂര്‍ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയില്‍ ഹസ്സൻ ആണ് മരിച്ചത്. ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പനി മൂര്‍ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സൗദിയില്‍ കൊവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കും.

click me!