
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പള്ളുരുത്തി കുമ്പളങ്ങി മലയിൽ അപ്പച്ചൻ റോഡിൽ കുന്നത്ത് ബെസ്റ്റ്യൻ ആൻഡ്രൂസ് മകൻ സ്റ്റാൻലി (61) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് താമസസ്ഥലത്ത് ക്വാറന്റീനിൽ കഴിയുകയുമായിരുന്നു.
മൃതദേഹം റുസ്താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം സോഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ജോസഫൈൻ ആൻഡ്രൂസ്. ഭാര്യ: ഗീത സ്റ്റാൻലി. മക്കൾ: രൂപ സൂസൻ സ്റ്റാൻലി, ശിൽപ ആൻ സ്റ്റാൻലി, ദീപ്തി എമിൽ സ്റ്റാൻലി. സഹോദരങ്ങൾ: ബെർലിഗ്, ഷീല ജോണി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam