
മനാമ: പ്രവാസി മലയാളി ബഹറൈനില്‍ നിര്യാതനായി. തിരുവനന്തപുരം ചാക്ക സ്വദേശിയായ മുഹമ്മദ് സക്കീര്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം ട്യൂബ്ലി ഈസി കൂള്‍ എയര്‍ കണ്ടീഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. തന്റെ സ്ഥാപനത്തിന്റെ ഓഫീസില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ - ഷിമി. മക്കള്‍ - ഹിഷാം (കാനഡ), റയ്യാന്‍ (ഏഷ്യന്‍ സ്‍കൂള്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. മുഹമ്മദ് സക്കീറിന്റെ നിര്യാണത്തില്‍ അനന്തപുരി അസോസിയേഷന്‍ അനുശോചിച്ചു.
Read also: യുഎഇയിലെ ബോട്ട് അപകടം; ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ കൃഷ്ണന്‍കുട്ടി (മനോജ്, 39) ആണ് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്.
ഏഴ് വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം മനാമ അല്‍ ഹാഷ്‍മി ഗോള്‍ഡ് സ്‍മിത്തില്‍ സ്വര്‍ണപ്പണി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 17ന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം വിണ്ടെടുത്തുകൊണ്ടിരിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിശ്വകല സാംസ്‍കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ