നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി നിര്യാതനായി

Published : Jul 16, 2021, 11:28 PM IST
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി നിര്യാതനായി

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ വ്യാഴാഴ്‍ച രാത്രിയായിരുന്നു അന്ത്യം.

ദുബൈ: നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ തങ്കയം പരേതനായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ഒ.ടി മറിയുമ്മ ഹജ്ജുമ്മയുടെയും മകന്‍ ഒ.ടി സിറാജ് (54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ വ്യാഴാഴ്‍ച രാത്രിയായിരുന്നു അന്ത്യം.

വ്യാഴാഴ്‍ച രാത്രി നാട്ടിലേക്ക് പോകാനിരിക്കവെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ദുബൈയിൽ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം കുടുംബ സമേതം ദുബൈയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ - തൃക്കരിപ്പൂര്‍, ബീരിച്ചേരി (പള്ളത്തിൽ) സ്വദേശിനി ടി പി ഫാതിമത്തുന്നിസ. മക്കൾ - ടി പി. മുഹമ്മദ് സിനാൻ, ടി പി സൽവ, ടി പി ഷിമൽ. സഹോദരങ്ങള്‍ - ബഷീർ (പരേതൻ), ഒ ടി അബ്ദുൽ ജലീൽ, ഒ. ടി.മുനീർ (ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ഭാരവാഹി), ഒ ടി നഫീസത്ത്. മൃതദേഹം ദുബൈ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ ഇടത് വശത്തെ എൻജിനിൽ തീ പടർന്നു, തീ പടരുന്നത് കണ്ടത് യാത്രക്കാർ, എമർജൻസി ലാൻഡിംഗ്
50000 അടിയോളം ഉയരത്തിൽ പടർന്ന് അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം, അടച്ചത് 6 വിമാനത്താവളങ്ങൾ, കുടുങ്ങിയത് ഒന്നരലക്ഷം യാത്രക്കാർ