തലച്ചോറില്‍ രക്തസ്രാവം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Apr 15, 2020, 02:42 PM IST
തലച്ചോറില്‍ രക്തസ്രാവം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

 ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധ ഉണ്ടാവുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. കൊവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

റിയാദ്: തലച്ചോറിൽ രക്തസ്രാവമുണ്ടായി 27 ദിവസമായി സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അൽഅഹ്സ സൽമാനിയ്യയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന മലപ്പുറം മഞ്ചേരി ആനക്കയം പന്തല്ലൂർ വടക്കേക്കുണ്ട് സ്വദേശി ജാഫർ എന്നറിയപ്പെടുന്ന എൻ കെ ഷൗക്കത്ത് (44) ആണ് മരിച്ചത്. 

ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തലച്ചോറിൽ വീണ്ടും രക്തസ്രാവമുണ്ടായാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം.  ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധ ഉണ്ടാവുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. കൊവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെൻറലേറ്ററിലായിരുന്നു. മൃതദേഹം ഹുഫൂഫ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

25 വർഷമായി അൽഅഹ്‌സയില്‍ താമസിക്കുകയായിരുന്നു ഷൗക്കത്ത്. പിതാവ് നമ്പൻ കുന്നൻ അബ്ദുറഹ്മാൻ, മാതാവ് ഖദീജ ചാലിയാർ കുന്ന്. ഭാര്യ: സൈഫുന്നിസ, ഷിഹാബുദീൻ (ഒമ്പതാം ക്ലാസ്), മുഹമദ് ശിഹാബ് (ഏഴാം ക്ലാസ്), ആദിൽ (ഒന്നാം ക്ലാസ്) എന്നിവരാണ് മക്കൾ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ