പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Nov 18, 2022, 02:51 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ബഹ്റൈനില്‍ അല്‍ വസാന്‍ ഗ്രൂപ്പിന് കീഴിലെ ഫില്‍ഫിലാ റസ്റ്റോറന്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

മനാമ: ആലപ്പുഴ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചേര്‍ത്തല പാണാവള്ളി സ്വദേശി ജോസഫ് ജോസഫ് (60) ആണ് മരിച്ചത്. 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ബഹ്റൈനില്‍ അല്‍ വസാന്‍ ഗ്രൂപ്പിന് കീഴിലെ ഫില്‍ഫിലാ റസ്റ്റോറന്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Read also:  യുഎഇയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലന്‍ മരിച്ചു

കുടുംബത്തോടൊപ്പം സൗദിയിലെത്തിയ മലയാളി ബാലിക മരിച്ചു
റിയാദ്: സന്ദർശന വിസയിൽ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (നാല്) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സന്ദർശന വിസയിൽ ഖുൻഫുദയിൽ പിതാവിന്റെ കൂടെയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

Read also: ജിദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. മലപ്പുറം ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ. ഇസ്‍മയില്‍ (46) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ജിദ്ദ അല്‍-സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ - ഹഫ്‌സത്ത്. മക്കള്‍ - ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്‍ഷ മറിയം. സഹോദരങ്ങള്‍ - അബ്ദുറഹിമാന്‍ കുട്ടി, കദീജ, പാത്തുട്ടി, സബിറ, തസ്‌ലീന.

Read also: ഉംറ തീർത്ഥാടനത്തിനെത്തിയ കുടുംബം സൗദി അറേബ്യയില്‍ വാഹനാപകടത്തിൽപെട്ടു; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി