ഹൃദയാഘാതം: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ മലയാളി യുവാവ് മരിച്ചു

Published : Mar 20, 2021, 08:38 PM IST
ഹൃദയാഘാതം: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ മലയാളി യുവാവ് മരിച്ചു

Synopsis

വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. സുഹൃത്തുക്കൾ ജിദ്ദ കിങ് അബ്‍ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ്‌ നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്.

ജിദ്ദ ഖാലിദ് ബിന്‍ വലീദ് റോഡിൽ ഒരു കമ്പ്യൂട്ടർ ഷോപ്പിൽ സെയിൽസ്‍‍മാനായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് നവാഫ്, വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. സുഹൃത്തുക്കൾ ജിദ്ദ കിങ് അബ്‍ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് വർഷം മുമ്പ് സൗദി അറേബ്യയിലെത്തിയ മുഹമ്മദ് നവാഫ് നാട്ടിൽ പോയിട്ടില്ലായിരുന്നു. അവിവാഹിതനാണ്. പിതാവ്: ബഷീർ, മാതാവ്: സുനീറ, സഹോദരങ്ങൾ: അദ്‍നാൻ, ബസ്സാം, മർവാൻ ഫാത്തിമ ഹനാൻ. കിങ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട; 36,000ത്തിലധികം സൈക്കോട്രോപിക് ഗുളികകളുമായി വിദേശി പിടിയിൽ
പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi