
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ് ശ്രീധര്‍ (51) ആണ് മരിച്ചത്. നേരത്തെ ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന അദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു.
ഭാര്യ - ജോസ്‍മി, ഇന്ത്യന്‍ സ്‍കൂള്‍ ടീച്ചറാണ്. മക്കള്‍ - ധാര്‍മിക് എസ്. ലാല്‍ (ഇന്ത്യന്‍ സ്‍കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), അനഘ. ഇപ്പോള്‍ സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
Read also: നാട്ടിലേക്ക് പോകാന്‍ എയർപോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പ്രവാസി മലയാളി യുവാവ് ജയിലിൽ
ചികിത്സയ്ക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു
മസ്കത്ത്: ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പിൽ ചന്ദ്രശേഖരൻ നായരുടെ മകൻ അനിൽ കുമാർ (54) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചത്. ഒമാനിലെ റൂവിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽ കുമാർ തുടർ ചികിത്സക്കായി ജനുവരി രണ്ടിനാണ് നാട്ടിലേക്ക് പോയത്.
ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്ങിന്റെ മെംബറായിരുന്ന അനിൽ കുമാർ 20 വർഷത്തോളമായി കുടുംബവുമൊത്ത് ഇന്ത്യൻ സ്കൂൾ ദാർസൈത്തിന് സമീപത്തായിരുന്നു താമസം. മസ്കത്ത് അൽ ക്വയറിൽ സ്വകാര്യ സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. മാതാവ്- രാധാമണിയമ്മ. ഭാര്യ - ബിനു അനിൽ. മക്കൾ - അഭിജിത്, ആദ്യത് (ഇരുവരും ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികള്‍).
Read also: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam