
മനാമ: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം (Cardiac arrest) ബഹ്റൈനില്‍ നിര്യാതനായി. ചിറക്കല്‍ ചുണ്ടയില്‍ രജീഷ് (42) ആണ് കിങ് ഹമദ് ഹോസ്‍പിറ്റലില്‍ (King hamad hospital) മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
പത്ത് വര്‍ഷത്തിലധികമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഗുദൈബിയയിലും മുഹറഖിലും ജ്വല്ലറികള്‍ നടത്തിവരികയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പിതാവ് - ചന്ദ്രന്‍. മാതാവ് - വസന്ത. ഭാര്യ - സുധി. മക്കള്‍ - ആദിദേവ്, ആര്യദേവ്. മുഹറഖ് കിങ് ഹമദ് ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam