
ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി തറയിൽ അബ്ദുറഹ്മാൻ (61) ആണ് മരിച്ചത്.
ഉമ്മുൽഖുവൈനിലെ താമസസ്ഥലത്ത് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദുരന്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടറിൽനിന്നുള്ള പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർച്ച സംഭവിച്ചതാണ് ദുരന്തകാരണം. രാവിലെ ചായ ഉണ്ടാക്കാൻ അടുക്കളയിൽ പോയതായിരുന്നു. ലൈറ്റിന്റെ സ്വിച്ച് ഓണാക്കിയപ്പോൾ പൊട്ടിത്തെറിക്കുകയിരുന്നു.
Read Also - വമ്പൻ റിക്രൂട്ട്മെന്റ്, ആയിരം തൊഴിലവസരങ്ങള്‍; ഇന്ത്യയിലടക്കം ഓപ്പണ്‍ ഡേ, അറിയിപ്പുമായി ഇത്തിഹാദ് എയർവേയ്സ്
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിലും പിന്നീട് അബൂദബി മഫ്റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ഗുരുതരാവസ്ഥയിലായിരുന്നു. 27 വർഷമായി പ്രവാസിയാണ്. ഭാര്യ: ആരിഫ. മക്കൾ: ഉബൈദ്, മുഹമ്മദ് സിയാദ് (അജ്മാൻ), മുഹമ്മദ് ജുനൈദ് (ഷാർജ), റസാനത്ത്. മരുമക്കൾ: സുമയ്യ, ഫസ്ന, നിഹാല, ഖാലിദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ