നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം പ്രവാസി മലയാളി മരിച്ചു

Published : Jun 29, 2021, 11:50 AM IST
നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം പ്രവാസി മലയാളി മരിച്ചു

Synopsis

രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് കരുതുന്നത്. 

കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ ചൊവ്വ ധര്‍മസമാജം സ്‍കൂളിനടത്ത് താമസിക്കുന്ന സുജിത് നാരയണനാണ് (55) മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്‍ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് കരുതുന്നത്. അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  മൃതദേഹം നാട്ടിലെത്തിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു
ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും