
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. കായംകുളം, പെരിങ്ങാല സ്വദേശി കൈതാത്ത് തറയിൽ ഗോപാലകൃഷ്‍ണന്‍ മകൻ പി.ജി പ്രകാശ് (52) ആണ് ഒമാനിലെ നിസ്‌വ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിസ്‌വയ്‍ക്ക് അടുത്തുള്ള ഇസകി ൽ ടയർ കട നടത്തിവരികയായിരുന്നു. മാതാവ്: പൊന്നമ്മ. ഭാര്യ: ലത പ്രകാശ്. മക്കൾ: അശ്വതി, അപർണ. സഹോദരി: പ്രീത ശിവദാസൻ. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam