ഹൃദായാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Apr 07, 2020, 02:02 PM ISTUpdated : Apr 07, 2020, 02:32 PM IST
ഹൃദായാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇസ്ഹാഖിന്‍റെ ജീവൻ രക്ഷിക്കാനായില്ല. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) ആണ് മരിച്ചത്. റിയാദ് ഉമ്മുൽ ഹമാമിൽ ഒരു റൊട്ടി നിർമാണ സ്ഥാപനത്തിൽ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകനാണ്. ഭാര്യ: ബീനാ ബീഗം. മക്കൾ: സൈനുദ്ദീൻ, ഷഹനാസ്, സാഫിർ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹോദരൻ യൂനസിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി
ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?