പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

By Web TeamFirst Published Sep 11, 2021, 10:18 PM IST
Highlights

രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. കണ്ണൂര്‍ പയ്യന്നൂരിനാടുത്ത് രാമന്തളി സ്വദേശിയും ഇപ്പോള്‍ പുതിയങ്ങാടി ഇട്ടമ്മല്‍ പള്ളിയുടെ അടുത്ത് താമസക്കാരനുമായ മുഹമ്മദ് ബഷീര്‍ (51) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


ഭാര്യ - നൂറ പുതിയങ്ങാടി. മക്കള്‍ - മുഹമ്മദ് ഹാദില്‍, മുഹമ്മദ് അമാന്‍. സഹോദരങ്ങള്‍: ഇബ്രാഹിം കണ്ണൂര്‍ (അബുദാബി), ശംസുദ്ദീന്‍  കരിവെള്ളൂര്‍ പാലക്കുന്ന്, റുഖിയ, അസ്‍മ പഞ്ചക്കാട്, റാബിയ മാടക്കാല്‍.  മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

click me!