38 വർഷം നീണ്ട പ്രവാസ ജീവിതം, 25 വർഷമായി നാട്ടിൽ പോയിട്ടില്ല, അടുത്ത മാസം നാടണയാനിരിക്കെ പ്രവാസി മലയാളി മരിച്ചു

Published : Sep 22, 2025, 12:14 PM IST
malayali expat died

Synopsis

അടുത്ത മാസം നാട്ടിൽ പോകാനിരിക്കെ പ്രവാസി മലയാളി മരിച്ചു. 25 വർഷമായി നാട്ടിലേക്ക് പോയിട്ടില്ലായിരുന്നു. മലപ്പുറം സ്വദേശിയാണ് മകിച്ചു. 

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) ആണ് റിയാദ് സുലൈയിൽ താമസസ്ഥലത്ത് വെച്ച് മരിച്ചത്. 38 വർഷമായി പ്രവാസം തുടരുന്ന ഇദ്ദേഹം അവിവാഹിതനാണ്. 25 വർഷമായി നാട്ടിലേക്ക് പോയിട്ടില്ല.

അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം. പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലും സഹായത്തിനായി കെഎംസിസി റിയാദ് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തിൽ വെൽഫെയർ വളണ്ടിയർമാരും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം