
കൊച്ചി : നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടകത്ത് ദിവസേനെ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കാസർഗോഡ് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വർണവുമായി പിടിയിലായത്. 46 ലക്ഷം വിലമതിക്കുന്ന സ്വർണ്ണമാണ് എയർപോർട്ട് പൊലീസ് പിടിച്ചത്. രണ്ടുകോടിയിലധികം വിലമതിക്കുന്ന സ്വർണ്ണ ശേഖരവും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam