അനധികൃത മദ്യ നിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

Published : Aug 12, 2023, 05:48 PM IST
അനധികൃത മദ്യ നിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

Synopsis

ഇവരുടെ പക്കല്‍ നിന്ന്  206 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തിയ നിരവധി പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്.

ഒരു അറബ് വംശജനും ഒരു ഏഷ്യക്കാരനുമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന്  206 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. അനധികൃത മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട ഒമ്പത് പ്രവാസികളെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി രണ്ട് പേരെ അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read Also -  'ബാര്‍ബി'യെ വിലക്കി കുവൈത്ത്; രാജ്യത്ത് പ്രദര്‍ശിപ്പിക്കില്ല

 കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ ഭീഷണിയാകുമോ? വ്യക്തമാക്കി പരിസ്ഥിതി നിരീക്ഷണ സമിതി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇന്ത്യന്‍ മൈനകളെന്ന് സമിതി അറിയിച്ചു.

സമൂഹവുമായി ഇണങ്ങി ജീവിക്കുന്ന, ബുദ്ധിയുള്ള പക്ഷികളാണ് മൈനകള്‍. ഇവയ്ക്ക് നിരവധി ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്നും വ്യത്യസ്ത പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്നവയാണെന്നും കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി തലവന്‍ റാഷിദ് അല്‍ ഹാജ്ജി പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി കുവൈത്തിന് പരിചിതമായ പക്ഷികളാണിവ. ദക്ഷിണ ഏഷ്യയില്‍ നിന്നുള്ളവയാണെങ്കിലും അറബ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ പലപ്പോഴായി കുടിയേറിയിട്ടുണ്ട്.

ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ വ്യാപകമാണ്. പ്രാദേശിക കാലാവസ്ഥ വെല്ലുവിളികളെ അതിജീവിച്ച് അവയുമായി ഇന്ത്യന്‍ മൈനകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുനെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവ ഭീഷണിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി