എട്ട് വർഷമായി ഈ ഫോൺ കോളിന് കാത്തിരിക്കുന്നു, ജോലിക്ക് കയറിയപ്പോൾ വമ്പൻ സർപ്രൈസ്, അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്‍റെ സന്തോഷത്തിൽ മലയാളി

Published : Sep 28, 2025, 03:59 PM IST
Shiju Muthathian Veettil

Synopsis

ജോലിക്ക് കയറിയപ്പോൾ വമ്പൻ സർപ്രൈസ്, അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്‍റെ സന്തോഷത്തിൽ മലയാളി. കഴിഞ്ഞ 13 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഷിജു അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്‍റെ സന്തോഷത്തിലാണ്.  

ദുബൈ: നിരവധി മലയാളികള്‍ക്ക് വമ്പന്‍ ഭാഗ്യം സമ്മാനിച്ച ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ സമ്മാനം നേടി പ്രവാസി മലയാളി. ബിഗ് ടിക്കറ്റിന്‍റെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ മലയാളിയായ ഷിജു മുത്തത്തിയ്യൻ വീട്ടിൽ (39) ആണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിര്‍ഹം) നേടിയത്. 11 സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ഷിജു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. 062978 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ 13 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ് ഇദ്ദേഹം. 

ഷിജുവിന് പുറമെ ബെംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്ത് എന്നിവരാണ് ഇന്ത്യക്കാർ. കൂടാതെ, ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ(53), ബംഗ്ലദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരും വിജയികളായി. ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡിന്‍റെ കോൾ വരുമ്പോള്‍ ഷിജു തന്‍റെ ഷിജു തൻ്റെ ഡ്യൂട്ടി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. സമ്മാന വിവരം അറിഞ്ഞപ്പോള്‍ ഷിജുവിന് വിശ്വസിക്കാനായില്ല.

'കഴിഞ്ഞ എട്ട് വർഷമായി ഞാൻ ഭാഗ്യം പരീക്ഷിക്കുന്നു, ഈ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു, അതിനാൽ ഒടുവിൽ അത് ലഭിച്ചപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഇതെനിക്ക് ലഭിച്ച ഏറ്റവും മികച്ച കോളാണ്. ഒരുപാട് നന്ദി- ഷിജു പറഞ്ഞു. സമ്മാനത്തുക തനിക്കൊപ്പം ടിക്കറ്റ് വാങ്ങിയ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കാനാണ് ഷിജുവിന്‍റെ തീരുമാനം. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതോടെ ഇനി ഗ്രാന്‍ഡ് പ്രൈസ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഷിജു. എല്ലാവരുടെയും സ്വപ്നമാണ് ബിഗ് ടിക്കറ്റില്‍ വിജയിക്കുകയെന്നും ഇനിയും ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിരാശരാകാതെ ശ്രമിച്ചുകൊണ്ടിരിക്കണമെന്നും ഒരു ദിവസം വിജയിക്കുമെന്നും ഷിജു കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്