അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ നിര്യാതനായി

Published : Jan 25, 2026, 12:41 PM IST
malayali expat died in saudi

Synopsis

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ നിര്യാതനായി. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

റിയാദ്: പത്ത് വർഷത്തിലേറെയായി സൗദി അറേബ്യയിലെ റിയാദിൽ പ്രവാസിയായിരുന്ന മാഹി പുന്നോൽ സ്വദേശി പറക്കാട്ട് മുഹമ്മദ് അജിനബ് (37) നിര്യാതനായി. റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി അസുഖം ബാധിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് (ശനിയാഴ്ച്ച) രാവിലെ 9.30-ന് മനേക്കരയിലെ വീട്ടിലെത്തിക്കും. മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: മുഹമ്മദ്, മാതാവ്: സാബിറ, ഭാര്യ: ഷാനിദ, മക്കൾ: ഇശ്വ, ഇഷാൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000ത്തിലേറെ പ്രവാസികൾ പിടിയിൽ, കർശന പരിശോധന തുടരുന്നു, സഹായം നൽകിയതിന്11 പേർക്കെതിരെ കേസ്
സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ