
റിയാദ്: പനിയും ശ്വാസ തടസ്സവും മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52) മരിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി ക്രമേണ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
ജുബൈലിൽ നാസർ അൽ ഹജ്‌രി കമ്പനിയിൽ റിഗ്ഗിങ്ങ് മാനേജരായിയിരുന്നു. സാംസ്‌കാരിക പ്രവർത്തനരംഗത്ത് സജീവമായിരുന്ന രതീഷിന്‍റെ ആകസ്മിക നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു. കമ്പനി അധികൃതരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പുരോഗമിക്കുന്നു. മൃതദേഹം ജുബൈലിലെ അൽമാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മകനും മകളും ഉൾപ്പെടുന്നതാണ് കുടുംബം. മകൾ വിദേശത്ത് എം.ബി.ബി.എസിന് പഠിക്കുകയാണ്. മകൻ വിദ്യാർഥിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam