ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസിയെ നാട്ടിലെത്തിച്ചു

Published : Apr 04, 2021, 10:39 PM IST
ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസിയെ നാട്ടിലെത്തിച്ചു

Synopsis

വീഴ്ചയിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ രാജു ശിവദാസൻ ഒരഴ്ചയിലധികം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സക്കായി നാട്ടിലേക്ക് പോകാൻ സഹായം ചെയ്യണമെന്ന് രാജുവിന്റെ സുഹൃത്തക്കൾ കേളിയോട് ആവശ്യപ്പെടുകയായിരുന്നു. 

റിയാദ്: കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളിയെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശിയായ രാജു ശിവദാസനാണ് മുസാമിയയിൽ വെച്ച് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റത്. 

വീഴ്ചയിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ രാജു ശിവദാസൻ ഒരഴ്ചയിലധികം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സക്കായി നാട്ടിലേക്ക് പോകാൻ സഹായം ചെയ്യണമെന്ന് രാജുവിന്റെ സുഹൃത്തക്കൾ കേളിയോട് ആവശ്യപ്പെടുകയായിരുന്നു. അതു പ്രകാരം കേളിയുടെ മുസാമിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ആവശ്യമായ യാത്രാരേഖകളും യാത്ര ചെയ്യാനുള്ള വീൽചെയറും ഒരുക്കി കൊടുക്കുകയും കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി