
റിയാദ്: ഒന്നര മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുടുംബസമേതം സൗദിയിലെത്തിയ മലയാളി നിര്യാതനായി. പാലക്കാട് ചാലിശ്ശേരി കരക്കാട് സ്വദേശി വലിയകത്ത് മുഹമ്മദ് ഖലീൽ (47) ആണ് ഞായറാഴ്ച രാത്രി ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 20 വർഷമായി സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം ദമ്മാമിൽ കുടുംബസമേതമാണ് താമസിച്ചുവന്നിരുന്നത്. പരേതനായ മുഹമ്മദ് ഉസ്മാൻ ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ നൂർജഹാൻ. ഭാര്യ: നിഷ. മക്കൾ: മുഹമ്മദ് അസ്മിൽ, മുഹമ്മദ് സുഹൈർ, സൈനബ്, ഫാത്തിമ നസ്രിൻ. മറ്റു സഹോദരങ്ങൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷമീർ, ഉമൈറ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam