
ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ (Injured in road accident) കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം (ഒരു കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം (Compensation) നല്‍കാന്‍ ദുബൈ കോടതിയുടെ (Dubai court) വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ (Masafi) വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അബ്‍ദുല്‍ റഹ്‍മാന്‍ (37)നാണ് നഷ്‍ടപരിഹാരം ലഭിക്കുക.
അപകടത്തെ തുടര്‍ന്ന് നടത്തിയ നഷ്ടപരിഹാര കേസിലാണ് അബ്‍ദുല്‍ റഹ്‍മാന് അനുകൂലമായ കോടതി വിധിയുണ്ടായത്. ദുബായിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് അബ്‍ദുല്‍ റഹ്‍മാന്‍ കേസ് കൊടുത്തിരുന്നത്. കേസ് നടത്തിപ്പിനായി അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് ഇസ്‍മായിലും സുഹൃത്തുക്കളും യു.എ.ഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.ശേഷം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് അബ്‍ദുല്‍ റഹ്‍മാന് കോടതിയില്‍ നിന്ന് അനുകൂല വിധി കരസ്ഥമാക്കാന്‍ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam