
ദുബൈ: ദുബൈയിൽ കഴിഞ്ഞയാഴ്‍ച കാണാതായിരുന്ന യുവാവ് ഒരാഴ്‍ചയ്‍ക്ക് ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് (24) കഴിഞ്ഞയാഴ്‍ച കാണാതായത്.
അജ്‍മാനിലായിരുന്നുവെന്നും മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നുമാണ് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞത്. ആറ് മാസം മുമ്പ് സന്ദർശക വിസയില്‍ യുഎഇയിലെത്തിയ സുരേഷ് കുമാർ ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിണ് ജോലി ചെയ്യുന്നത്. ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജിലുള്ള താമസ സ്ഥലത്തു നിന്ന് വ്യാഴാഴ്‍ചയാണ് പോയിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുറഖബാദ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam