യുഎഇയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

By Web TeamFirst Published Mar 24, 2023, 2:48 PM IST
Highlights

പഞ്ചാബ് സ്വദേശിയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ദുബൈ: ദുബൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ (27) ആണ് മരിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു.

പഞ്ചാബ് സ്വദേശിയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വളവ് തിരിയുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് - പ്രസന്നന്‍. മാതാവ് - ലീല. ഭാര്യയും ഒന്നര വയസുള്ള കുട്ടിയും നാട്ടിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് ഹംപാസ് പ്രതിനിധി അലി മുഹമ്മദ് പറഞ്ഞു. 

Read also: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അൽ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്ന യുവാവ് ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല. ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടിൽ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ. അതിന് ശേഷം ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. 

ഈ മാസം 13-ന് വർക്ക്ഷോപ്പിലെ സഹപ്രവർത്തകൻ യുവാവ് താമസിക്കുന്ന മുറിയിൽ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ഭാര്യ - ടിന്റു സുഗതൻ. മക്കൾ - അഭിനവ് അനീഷ്, പ്രാർഥന അനീഷ്. രാജനാണ് പിതാവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പ്, അബ്ദുസമദ് എന്നിവർ രംഗത്തുണ്ട്.

Read also: ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

click me!