ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

By Web TeamFirst Published May 31, 2021, 11:38 PM IST
Highlights

ഒരു മാസത്തിലേറെയായി സോഹാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പഴഞ്ഞി കാട്ടകാമ്പാൽ ചിറയൻകാട് സ്വദേശി  കുന്നത്തുവളപ്പിൽ കെ.എം കമറുദ്ദീൻ (51) ആണ് ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. ഒരു മാസത്തിലേറെയായി സോഹാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

ആറ് വർഷമായി ഒമാനിലെ റാണി ജ്യൂസ് കമ്പനി സെയിൽസ്‍മാനായിരുന്നു. നേരത്തെ യുഎഇയിലും ജോലി ചെയ്തിട്ടുണ്ട്. മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നിഷീദ. മക്കൾ: അജ്‍മൽ, തംജിത, ഹിബ. സഹോദരങ്ങൾ: അസീസ്, അബു, ഹുസൈൻ, സിദ്ദിഖ്, റഫീഖ്, ഉമ്മുഐഷ, അലീമ.  ഖബറടക്കം സോഹാറിൽ.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!