പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By Web TeamFirst Published May 30, 2021, 9:55 PM IST
Highlights

റിയാദ് എക്സിറ്റ് 30 തുവൈക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി ബിജു ജോര്‍ജ്ജ് (54) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 30 തുവൈക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

പിതാവ് - പരേതനായ ജോര്‍ജ്, മാതാവ് - തങ്കമ്മ, ഭാര്യ - മിനി ബിജു, മകന്‍ - അഖില്‍ ബിജു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന്‍ കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

click me!