
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടാഴ്ചയായി സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പൂനലൂർ കരവാളൂർ സ്വദേശി ജയഘോഷ് ജോൺ (42) ആണ് ഹായിലിലെ ആശുപത്രിയിൽ ഞായറാഴ്ച മരിച്ചത്. സ്വകാര്യ ബേക്കറി കമ്പനിയിലെ സെയിൽസ്‍മാനായിരുന്നു.
പിതാവ്: ചാക്കോ ജോൺ. മാതാവ്: മറിയ ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, കെ.എം.സി.സി പ്രവർത്തകരായ ഫാസിലുദ്ദീൻ ഇരവിപുരം, ഫിറോസ് കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam