പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Published : Sep 29, 2019, 11:02 PM IST
പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Synopsis

ദമ്മാം-യാമ്പൂ റൂട്ടിലുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. ലോഡുമായി പോകുന്നതിനിടെ വാഹനം ട്രെയിലറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അഷ്‍റഫാണ് (45)  വെള്ളിയാഴ്ച രാത്രി ദമ്മാം-യാമ്പൂ റൂട്ടിലുണ്ടായ അപകടത്തില്‍ മരിച്ചത്. മിനിലോറിയില്‍ ദമ്മാമില്‍ നിന്ന് യാമ്പുവിലേക്ക് ലോഡുമായി പോകുന്നതിനിടെ വാഹനം ട്രെയിലറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മദീനക്ക് സമീപത്തുവെച്ചായിരുന്നു അപകടം. മൃതദേഹം സൗദിയില്‍ തന്നെ സംസ്‍കരിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നുവർഷമായി നാട്ടിൽ പോയിട്ടില്ല, കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിൽ കഴിയവേ മരണം, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഇറാഖിന്‍റെ നീക്കത്തിനെതിരെ യുഎഇ, കുവൈത്തിന് പൂർണ പിന്തുണ അറിയിച്ച് വിദേശകാര്യ മന്ത്രാലയം