മലയാളി നഴ്സ് മദീനയിൽ ഹൃദയാഘാതം മൂലം‌ മരിച്ചു

Web Desk   | Asianet News
Published : Mar 20, 2022, 01:30 AM IST
മലയാളി നഴ്സ് മദീനയിൽ ഹൃദയാഘാതം മൂലം‌ മരിച്ചു

Synopsis

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയായിരുന്നു.

റിയാദ്: സൗദി അറേബ്യയിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം‌ മരിച്ചു. 17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. 

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയായിരുന്നു. അതിന് ശേഷമാണ് ഹൃദയ സ്തംഭനം ഉണ്ടായത്. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13 വയസ്സ്). 

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ സജീവമായി രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ 80 ടൺ പഴം, പച്ചക്കറി യുഎഇയിലെത്തിച്ചെന്ന് ലുലു ഗ്രൂപ്പ്
റഷ്യൻ എണ്ണ ഉപരോധം, 'ഇന്ത്യ മികച്ച അഭിനേതാക്കൾ', നിലപാടിന് പരിഹാസവുമായി അമേരിക്ക