സൗദി അറേബ്യയിൽ പുതിയതായി 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Mar 18, 2022, 10:28 PM IST
സൗദി അറേബ്യയിൽ പുതിയതായി 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

നിലവിൽ 8,517 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 220 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 105 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 193 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,49,373 ഉം രോഗമുക്തരുടെ എണ്ണം 7,31,831 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,025 ആയി. 

നിലവിൽ 8,517 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 220 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.65 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്‍ത രോഗികളുടെ എണ്ണം: റിയാദ് - 25, ജിദ്ദ - 14, മദീന - 9, മക്ക - 9, ദമ്മാം - 4. സൗദിയിൽ ഇതുവരെ 6,22,08,371 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ സൈബർ ആക്രമണ ശ്രമങ്ങൾ, 24 മണിക്കൂറും നിരീക്ഷണം, ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ
പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച