യുഎഇയില്‍ മലയാളി ബാലിക മരിച്ചു

Published : Jan 13, 2020, 10:45 PM IST
യുഎഇയില്‍ മലയാളി ബാലിക മരിച്ചു

Synopsis

റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ കെ.ജി 2 വിദ്യാര്‍ത്ഥിനിയായിരുന്നു.  ഞായറാഴ്ച വൈകുന്നേരമാണ് പനിയെ തുടര്‍ന്ന് ശാം ആശുപത്രിയില്‍ ചികിത്സ തേടിയത്. 

റാസല്‍ഖൈമ: യുഎഇയില്‍ പനി ബാധിച്ച് മലയാളി ബാലിക മരിച്ചു. റാസല്‍ഖൈമ സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ജോബിന്‍ ജോസഫിന്റെയും ജിനി ജോബിന്റെയും മകള്‍ ദിയ റോസ് ആണ് മരിച്ചത്. റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ കെ.ജി 2 വിദ്യാര്‍ത്ഥിനിയായിരുന്നു.  ഞായറാഴ്ച വൈകുന്നേരമാണ് പനിയെ തുടര്‍ന്ന് ശാം ആശുപത്രിയില്‍ ചികിത്സ തേടിയത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് സഖര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന