മലയാളി ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു

Published : May 15, 2026, 10:44 AM IST
malayali hajj pilgrim died

Synopsis

മലയാളി ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇവർ, മദീന സന്ദർശനത്തിനിടെയാണ് മരിച്ചത്.

റിയാദ്: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക, മേലേകോടശ്ശേരി 'ലവ് ഡെയ്‌ലി'ൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇവർ, മദീന സന്ദർശനത്തിനിടെയാണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ്: പാത്തുമ്മ. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം വില്ലനായി, പല തസ്തികകളും റെഡ് ലിസ്റ്റിൽ; കുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു
കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു