അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Feb 24, 2026, 01:34 PM IST
malayali man collapses and dies

Synopsis

നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ മലയാളി ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കുഴഞ്ഞുവീണ് മരിച്ചു. വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു.

നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യാ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിതാവ്​: ഇബ്രാഹീം. മാതാവ്​: സുബൈദ. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: കെ.പി മുഹമ്മദ്​ ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു
ബിഗ് ടിക്കറ്റ് - 100,000 ദിർഹം പങ്കിട്ട് യു.എ.ഇ, കുവൈത്ത് പ്രവാസികൾ