നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു

Published : Jul 18, 2025, 01:48 PM IST
മു​ഹ​മ്മ​ദ് അ​ഫ്സ​ൽ

Synopsis

വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചതിന് പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം പു​ത്ത​ന​ത്താ​ണി പു​ന്ന​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (27) ആണ് മ​രി​ച്ച​ത്.

രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചതിന് പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചിരുന്നു ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാതെ വന്നതോടെ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകുകയായിരുന്നു. പി​താ​വ്: മു​ഹ​മ്മ​ദ്. മാ​താ​വ്: ആ​മി​ന. സ​ഹോ​ദ​രി​മാ​ർ: ഹാ​ജ​റ, ത​സ്നീ​മ, ഉ​മ്മു​കു​ൽ​സു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ കണ്ട കാഴ്ച; മണൽപ്പരപ്പിൽ പരതി രണ്ടുപേർ, പരിശോധനയിൽ പിടിച്ചെടുത്തത് മയക്കുമരുന്ന്
രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരം, മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ പിടിയിൽ